ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ാത്തതിനാൽ ദുരിതക്കയത്തിൽ. പതിനഞ്ചോളം കുടുംബങ്ങൾക്ക് വയലുകടന്ന് ഏറെദൂരം പോയി വേണം റോഡിലെത്താൻ. വെള്ളിയാഴ്ച ആശുപത്രിയിൽ മരിച്ച കൊടുംകുളത്ത് വീട്ടിൽ കെ.സി. കുര്യെൻറ മൃതദേഹം നാട്ടുകാർ വീട്ടിലെത്തിച്ചത് ഏറെ ബുദ്ധിമുട്ടിയാണ്. തുടർന്ന് സംസ്കാരത്തിനായി തിരിച്ചുപോയതും ഇതുവഴി തന്നെ. യാത്ര ദുഷ്കരമായതിനാൽ ഇതിന് മുമ്പ് ഇവിടെ മരിച്ച അധികം പേരെയും അടുത്തുള്ള ബന്ധുവീടുകളിൽ സംസ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. 50 കൊല്ലത്തോളമായി ഈ കുടുംബങ്ങൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് സമീപത്തെ കർഷകൻ വഴിക്കായി സ്ഥലം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത സ്ഥലത്തെ ഉടമസ്ഥർ സ്ഥലം വിട്ടുകൊടുക്കാത്തതാണ് വളനാട്ടുകുന്നിലേക്ക് റോഡ് വരാതിരിക്കാൻ കാരണം. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.