പള്ളം യു. പി. സ്‌കൂൾ നാളെ തുറക്കും: ദുരിതബാധിതരെ മാറ്റി

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ പള്ളം ഗവ. യു.പി. സ്കൂൾ ഞായറാഴ്ച തുറക്കും. ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചെങ്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്നതിനാൽ പള്ളം സ്കൂൾ തുറന്നിരുന്നില്ല. കൊറ്റമ്പത്തൂർ ഉരുൾപൊട്ടലിൽ മരണത്തിന് കീഴടങ്ങിയ നാല് പേരുടെ ബന്ധുക്കളടക്കം 33 കുടുംബങ്ങളിലായി 128പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. ഇവിടെ അവസാനമായുണ്ടായിരുന്ന 23 കുടുംബങ്ങളെ ഞായറാഴ്ച ദേശമംഗലം പഞ്ചായത്ത് ഹാളിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.