മദ്യവുമായി പിടിയിലായി

പഴയന്നൂർ: രണ്ടുപേർ മദ്യവുമായി എക്സൈസ് പിടിയിൽ. തിരുമണി പാലക്കൽ പറമ്പിൽ ദേവദാസ് (51) പങ്ങാരപ്പിള്ളി ഉള്ളിയോട്ടിൽ കണ്ണൻ എന്ന ധനേഷ് (34) എന്നിവരാണ് പിടിയിലായത്. തിരുമണി സ​െൻററിൽനിന്ന് ഒന്നര ലിറ്റർ മദ്യവുമായാണ് ദേവദാസിനെ പിടികൂടിയത്. ഓട്ടോയിൽ വിൽപന നടത്തവെ 15 ലിറ്റർ മദ്യവുമായാണ് ധനേഷ് പിടിയിലായത്. 300 ലിറ്റർ വാഷും പിടികൂടിയിട്ടുണ്ട്. പൊതു സ്ഥലത്ത് മദ്യപിച്ചതിന് രണ്ടു പേർക്കെതിരെയും പുകവലിച്ചതിന് 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.