ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്ക് കിറ്റ് ലഭ്യമാക്കാന്‍ പഞ്ചായത്തിന് കഴിയാത്തതില്‍ സി.പി.ഐ പ്രതിഷേധിച്ചു. പഞ്ചായത്തിെൻറ നടപടിക്കെതിരെ കലക്ടര്‍ക്ക് പരാതി അയക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എല്‍.സി സെക്രട്ടറി കെ.വി. കബീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, ഭാരവാഹികളായ ഇ.കെ. ജോസ്, മനോജ് പൂവ്വന്തറ, കെ.വി. രാജേഷ്, കെ.എ. രാജു തുടങ്ങിയവര്‍ സംസാരിച്ചു. എന്നാല്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പട്ടിക തയാറാക്കിയതില്‍ പറ്റിയ പാളിച്ചയാണ് ചിലര്‍ക്ക് കിറ്റ് ലഭിക്കാതിരിക്കാന്‍ കാരണമായതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും കിറ്റ് ലഭ്യമാക്കാന്‍ നടപടിയെടുത്തതായും അധികൃതര്‍ അറിയിച്ചു. അധ്യാപക ഒഴിവ് ചാവക്കാട്: കടപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.