കൊടകര: നവരത്‌ന ഹൈപ്പര്മാര്ക്കറ്റിെൻറ പുതിയഷോറൂം കൊടകരയില്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നടിമാരായ പ്രയാഗാ മാര്‍ട്ടിനും ഐശ്വര്യലക്ഷ്മിയും ചേര്‍ന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതല്‍ 15 വരെ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം നിത്യോപയോഗ ഉൽപന്നങ്ങളാണ് വലിയ വിലക്കിഴിവിലും ഓഫറുകളോടെയും ഇവിടെ ഒരുക്കിയിരിക്കുന്നത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, എഫ്.എം.സി.ജി, സ്‌മോള്‍ കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി വലിയ ഉൽപന്നശ്രേണിയും നവരത്‌ന ഒരുക്കിയിരിക്കുന്നു. ലേഡീസ്‌വെയര്‍, കിഡ്‌സ്‌വെയര്‍, പാര്‍ട്ടി വെയര്‍, ജെൻറ്സ്വെയര്, ഡിസൈനര്‍ സൽവാറുകളുടെ വിപുലമായ കലക്ഷന്‍, റെഡിമെയ്ഡ് വസ്ത്ര ശ്രേണികളുടെ ഏറ്റവും വലിയ ശേഖരം, പ്രമുഖ ബ്രാൻറുകളുടെ വൈവിധ്യമായ കലക്ഷനുകള്‍, ഫൂട്‌വെയര്‍ തുടങ്ങിയവ നവരത്‌നയിലെ ഫാഷന്‍ സെക്ഷെൻറ പ്രത്യേകതകളാണ്. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മൂന്നുപീടിക, അമ്മനട, അഷ്ടമിച്ചിറ, കൊമ്പൊടിഞ്ഞാമാക്കല്‍, മാള, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ നവരത്‌നയ്ക്ക് ഷോറൂമുകള്‍ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.