ഇരിങ്ങാലക്കുട: രൂപതയുടെ അകത്തും പുറത്തും സേവനം ചെയ്യുന്ന 271 വൈദികര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കും. ജില്ലയില്‍ പ്രളയം കൂടുതല്‍ ബാധിച്ചത് ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളെ ആയിരുന്നു. മാള മേഖലയിലെ ഭൂരിഭാഗം ഇടവകകളും ദുരിതക്കയത്തിലായിരുന്നു. പൂര്‍ണമായും തകര്‍ന്ന വീടുകൾ പുനര്‍നിര്‍മിക്കാനും ഉരുള്‍പൊട്ടലും പ്രളയവും മൂലം ദുരിതത്തിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന് പദ്ധതി തയാറാക്കുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വൈദിക സമ്മേളനത്തില്‍ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകൾ നടന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. ആേൻറാ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മേഖല കോഓഡിനേറ്റര്‍മാരായ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ. വില്‍സണ്‍ ഈരത്തറ, ഫാ. ജോസ് റാഫി അമ്പൂക്കന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.