പുല്ലൂരിൽ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം

ഇരിങ്ങാലക്കുട: പുല്ലൂര്‍ അമ്പലനട പ്രദേശത്തെ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം. പ്രദേശത്തെ മൂന്നു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. മൂന്നു ക്ഷേത്രങ്ങളുടെയും ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. പുല്ലൂര്‍ ശിവ-വിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളി ക്ഷേത്രം, പള്ളത്ത് ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളാണ് തകര്‍ത്തത്. ക്ഷേത്രപരിസരത്തുള്ള ഒരു വീട്ടില്‍നിന്ന് പിക്കാക്സ് മോഷ്ടിച്ചാണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നത്. പുലര്‍ച്ചെ അഞ്ചിന് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് കൗണ്ടറി​െൻറ പൂട്ടും മൂന്നു ഭണ്ഡാരങ്ങളും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഭണ്ഡാരങ്ങളില്‍ പതിനായിരത്തോളം രൂപ ഉണ്ടായിരുന്നതായി ക്ഷേത്രസമിതി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നാണ് കുടുംബക്ഷേത്രങ്ങളായ കൈപ്പുളളി ഭദ്രകാളിക്ഷേത്രത്തിലേയും പള്ളത്ത് ദേവിക്ഷേത്രത്തിലേയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതായി അറിഞ്ഞത്. ഈ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിലും പണമുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.