കയ്പമംഗലം പഞ്ചായത്തോഫിസ് മാർച്ചിൽ ഉന്തും തള്ളും

കയ്പമംഗലം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി കയ്പമംഗലം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിലിനെ പഞ്ചായത്ത് പ്രസിഡൻറി​െൻറ കൂടെ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകൻ വധഭീഷണി മുഴക്കിയെന്നാരോപിച്ച് നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. കാളമുറിയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് പഞ്ചായത്തോഫിസിന് സമീപം തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പഞ്ചായത്ത് ഗേറ്റിന് മുന്നിലേക്ക് കുതിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പൊലീസ് വീണ്ടും ഗേറ്റിന് മുന്നിൽ മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ജെ. പോൾസൺ അധ്യക്ഷത വഹിച്ചു. കെ .എഫ്. ഡൊമിനിക്, പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, സജയ് വയനപ്പള്ളി, ടി.കെ. നസീർ, പി.എസ്. ഷാഹിർ, പി.ടി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 40 പേർക്കെതിരെ കയ്പമംഗലം പൊലീസ് കേസെടുത്തു. വേദനകള്‍ക്ക് സാന്ത്വനമേകാന്‍ കൂട്ടുകാരെത്തി പെരിഞ്ഞനം: പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്്ടപ്പെട്ട പെരിഞ്ഞനം ഈസ്റ്റ് യു.പി സ്കൂൾ വിദ്യാർഥികള്‍ക്ക് പെരിഞ്ഞനം എസ്.എന്‍ സ്മാരകം യു.പി സ്കൂളിലെ വിദ്യാർഥികളും പി.ടി.എ പ്രതിനിധികളുമെത്തി. ഈസ്റ്റ് യു.പി സ്കൂള്‍ പി.ടി.എ പ്രസിഡൻറ് ടി.എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. എസ്.എൻ.എസ്.യു.പി.എസ് പി.ടി.എ പ്രസിഡൻറ് കെ.പി. ഷാജി, വിദ്യാർഥി പ്രതിനിധികളായ എം.എ. അതുല്‍, അഭിനന്ദ് കെ. ദേവ്, നിഘ, നിസ നിധിന്‍, അധ്യാപകരായ ടി.പി. വിനോദ്, ഇ.കെ. ജലജ, ടി.കെ. രാധാമണി, എം.എസ്. ശൈലകുമാരി, വി.ജി. ഗീത, പൂര്‍വ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ.വി. സുനില്‍ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു വാലിപ്പറമ്പില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. സീമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.