ആമ്പല്ലൂര്‍: തൊട്ടിപ്പാള്‍ മുളങ്ങില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തെചൊല്ലി തര്‍ക്കം. മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പറപ്പൂക്കര പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് മുളങ്ങിലെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. പ്രളയത്തില്‍ മാലിന്യച്ചാക്കുകള്‍ ഒഴുകി സമീപത്തെ വീടുകളില്‍ എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. വെള്ളിയാഴ്ച ഇവിടേക്ക് മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ വന്നതോടെ വാഹനം തിരിച്ചയച്ചു. ജനവാസ മേഖലയില്‍ മാലിന്യം തള്ളുന്നത് നിര്‍ത്തണമെന്നും മാലിന്യകേന്ദ്രം പൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ചാക്കുകളിലാക്കി കേന്ദ്രത്തില്‍ എത്തിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഒരുവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്താത്ത രീതിയില്‍ തൊഴിലാളികളെക്കൊണ്ട് മാലിന്യം തരംതിരിച്ചാണ് സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. പഞ്ചായത്തിെൻറ ക്ലീന്‍ പറപ്പൂക്കര മിഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കേന്ദ്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഒരു സംഘം ചേര്‍ന്ന് നടത്തുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചു. എന്നാല്‍ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരം നീക്കാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.