കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിലെ 1985 ബാച്ചിലെ വിദ്യാർഥികൾ 33 വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നു. സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് നടക്കുന്ന സംഗമം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ സമർപ്പണം കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു നിർവഹിക്കും. സ്കൂൾ അധ്യാപകൻ രാധാകൃഷ്ണൻ പൊറ്റക്കൽ എഴുതിയ കടലാമ എന്ന നോവലിെൻറ പ്രകാശനം സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, ബക്കർ മേത്തലക്ക് നൽകി പ്രകാശനം ചെയ്യും. സംഘടന ഭാരവാഹികളായ സജീവൻ പള്ളായിൽ, സി.ഡി. കിഷോർ, എം.യു. ഉബൈദുള്ള, കെ.എം. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.