തൃശൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളില്‍ ഇസാഫ് അഞ്ച് കോടി രൂപയുടെ അവശ്യസാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്തതായി ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അറിയിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിെൻറ രാജ്യത്തെ വിവിധ ശാഖകൾ വഴിയും ആമസോണിെൻറ സഹായത്തോടെ അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇൻറർനാഷനൽ മുഖേനയുമാണ് അവശ്യസാധനങ്ങളുടെ സംഭരണം നടത്തിയത്. 212 ദുരിതബാധിത മേഖലകളിലായി ഏകദേശം 1.75 ലക്ഷത്തോളം ജനങ്ങളെ സഹായിക്കുകയും 5328 വീടുകളില്‍ ഇസാഫിെൻറ സന്നദ്ധപ്രവർത്തകർ ദിനംപ്രതി സന്ദശിച്ച് കിറ്റുകൾ വിതരണം ചെയ്യുന്നു. തൃശൂരിന് പുറമെ ഇടുക്കി ജില്ലയിൽ കട്ടപ്പനയിലും അടിമാലിയിലും വയനാട് ജില്ലയിലെ മാനന്തവാടിയിലും ഇസാഫിെൻറ ദുരിതാശ്വാസ വെയർഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.