ചെറുതുരുത്തി: താഴപ്രയില്‍ കുന്നിടിഞ്ഞ സ്ഥലത്ത് ജിയോളജി സംഘം പരിശോധിച്ചു. കുന്ന് അപകടാവസ്ഥയിലാണെന്നും താഴെയുള്ള വീട്ടുകാർ ഇവിടെ താമസിക്കരുതെന്നും സംഘം അറിയിച്ചു. ശക്തമായ മഴയാണ് മണ്ണിടിയാൻ കാരണമെന്നും സംഘം വിലയിരുത്തി. താഴപ്ര ആശാരിക്കുന്ന് മേഖലയില്‍ വീടുകള്‍ക്കു വിള്ളല്‍ വീണതിനെത്തുടര്‍ന്ന‌് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തും വില്ലേജ് അധികൃതരും വിദഗ‌്ധ സംഘത്തെക്കൊണ്ട് പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സമാനമായി മണ്ണിടിച്ചിലുണ്ടായ ഇരട്ടക്കുളം ചീരക്കുഴി കനാലും സീനിയര്‍ ജിയോളജിസ്റ്റ് എം. രാഘവന്‍, അസി. ജിയോളജിസ്റ്റ് ഷാജിമോള്‍, വില്ലേജ് ഓഫിസര്‍ പി. ജയദേവന്‍ അടങ്ങിയ സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.