തൃശൂർ: സെൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പ്രമുഖ മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് തത്വചിന്തകയും സാഹിത്യകാരിയുമായ ഗായത്രി ചക്രവർത്തി സ്പിവാക് പങ്കെടുത്തു. 'ആധുനിക കാലത്തെ അച്ചടി' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ചരിത്രത്തെ തുടച്ചുനീക്കാനുള്ള ആഗ്രഹം എന്നും ആധുനികത പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അച്ചടിക്കുന്നത് എന്നും നിലനിൽക്കുമെന്നും അവർ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഇഗ്നേഷ്യസ് ആൻറണി, ഫാ. വർഗീസ് പുത്തൂർ, ഡോ. ബിജു ആലപ്പാട് തുടങ്ങിയവർ പങ്കെടുത്തു. മീഡിയ സ്റ്റഡീസ്, ഇംഗ്ലീഷ് വകുപ്പുകൾ സംയുക്തമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.