തൃശൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച വസ്ത്രങ്ങളും അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങളും കോര്‍പറേഷന്‍ കൂട്ടിയിട്ടത് ചോര്‍ന്നൊലിക്കുന്ന ഒളരി കമ്യൂണിറ്റി ഹാളില്‍. ശ്രീ കേരളവര്‍മ കോളജിലെ അധ്യാപകര്‍ ആരംഭിച്ച ക്യാമ്പില്‍നിന്ന്, 'ഇനി തങ്ങൾ നടത്തിക്കൊള്ളാം'എന്ന് പറഞ്ഞ് പിടിച്ചെടുത്ത സാധനങ്ങളാണ് വെള്ളം നിറഞ്ഞ ഹാളിൽ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം കൂടിക്കിടന്നിരുന്നതിന് നടുവിലായിരുന്നു ഭക്ഷ്യവസ്തുക്കളടക്കമുള്ളവ 22ന് ഇവിടെ കൊണ്ടുവന്നിട്ടത്. കൗൺസിലർ എ.പ്രസാദിെൻറ കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് പിന്നീട് ഇവിടെ ശുചീകരിച്ചത്. എന്നിട്ടും സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്കോ, അർഹതപ്പെട്ടവരിലേക്കോ കോർപറേഷൻ എത്തിച്ചില്ല. വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷ വിഭാഗം എൻഫോഴ്സ്മെൻറ് എത്തി പരിശോധിച്ചു. ഭക്ഷ്യവസ്തുക്കൾക്കൊപ്പം കൊതുകുതിരി, ഫിനോൾ തുടങ്ങിയ സാധനങ്ങൾ അലക്ഷ്യമായി വെച്ചത് ഫുഡ് സേഫ്റ്റി സ്ക്വാഡ് പിടിച്ചെടുത്തു. അരി ഉൾപ്പെടെയുള്ളവ തുറന്നുവെച്ച നിലയിലായിരുന്നു. ഇതിനൊപ്പം കാർട്ടണുകളിലാക്കിയാണ് കൊതുകുതിരി, ഫിനോൾ, ഹാൻഡ് വാഷ്, ടോയ്ലറ്ററി വസ്തുക്കൾ തുടങ്ങിയ സൂക്ഷിച്ചിരുന്നത്. ഉടൻ തന്നെ ഇവ നീക്കം ചെയ്യാൻ സൂപ്രണ്ടിന് നിർദേശം നൽകി. ശോച്യാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി അടച്ചിട്ടിരുന്ന കമ്യൂണിറ്റി ഹാളില്‍ അലക്ഷ്യമായാണ് വസ്തുക്കള്‍വെച്ചിരുന്നത്. ഭക്ഷ്യ വസ്തുക്കൾ വെച്ചതിന് സമീപത്താണ് ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്തിരുന്നത്. സാധനങ്ങള്‍ സമാഹരിക്കുന്നതിനായി നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കലക്ടര്‍ നിരന്തരം അഭ്യർഥന നടത്തുമ്പോഴാണ് കോർപറേഷന്‍ തങ്ങളുടെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ ആര്‍ക്കും നല്‍കാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.