എറിയാട്: തീരവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കടൽഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ടും തീരവാസികൾ അഴീക്കോട് - ചാമക്കാല റോഡ് ഉപരോധിച്ചു. എറിയാട് 1, 22, 23 വാർഡ് നിവാസികളാണ് ബുധനാഴ്ച ഉച്ച മുതൽ പ്രധാന റോഡിൽ എറിയാട് ചന്ത, ചേരമാൻ, ആറാട്ടുവഴി എന്നിവിടങ്ങളിലായി ഉപരോധസമരം നടത്തിയത്. അഴീക്കോട്-തൃപ്രയാർ, കൊടുങ്ങല്ലൂർ - അഴീക്കോട് റൂട്ടുകളിൽ അഞ്ചര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഡീഷനൽ തഹസിൽദാർ എത്തി കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിൽ എം.എൽ.എ വിളിച്ചു ചേർത്ത യോഗതീരുമാനങ്ങൾ വിശദീകരിച്ച ശേഷം വൈകീട്ട് 6.30 ഓടെയാണ് സമരം അവസാനിപ്പിച്ചത്. ഒന്നാം വാർഡിൽ താൽക്കാലിക കടൽഭിത്തി നിർമാണത്തിനായി നാല് ലോഡ് കല്ലെത്തിയതോടെ ചന്തയിൽ നടന്ന ഉപരോധം ഉച്ചക്ക് മൂന്നോടെ അവസാനിപ്പിച്ചു. കടൽ കരയിലേക്ക് കയറിയ ഭാഗങ്ങളിലായി 400 മീറ്റർ താൽക്കാലിക ഭിത്തി അടിയന്തരമായി നിർമിക്കുമെന്ന് അഡി.തഹസിദാർ സമരക്കാർക്ക് ഉറപ്പു നൽകി. മൂടിപ്പോയ തോടുകളിൽനിന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കുന്ന മണൽ പഞ്ചായത്തിെൻറ ഉത്തരവാദിത്തത്തിൽ ചാക്കുകളിൽ നിറച്ച് കടലോരത്ത് സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.