കൊടകര സ്കൂളിലെ പ്രിയ അധ്യാപകൻ ഇന്ന് പടിയിറങ്ങുന്നു

കൊടകര: സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനെ ഉയരങ്ങളിലെത്തിച്ച കുട്ടികളുടെ പ്രിയ അധ്യാപകൻ പി.എസ്. സുരേന്ദ്രന്‍ വ്യാഴാഴ്ച പടിയിറങ്ങുന്നു. 110വർഷത്തെ പഴക്കമുള്ള കൊടകര സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണം നൂറില്‍ താഴെയായ ഘട്ടത്തിലാണ് പി.എസ്. സുരേന്ദ്രന്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ പി.ടി.എയുടേയും ഗ്രാമപഞ്ചായത്തി​െൻറയും സഹകരണത്തോടെ അദ്ദേഹം നടത്തിയ കഠിന പ്രയത്നം മികച്ച ഫലമുണ്ടാക്കി. പ്രീ പ്രൈമറിയിലുൾപ്പെടെ മുന്നൂറോളം കുട്ടികളാണ് ഇപ്പോള്‍ വിദ്യാലയത്തിലുള്ളത്. ഇവിടത്തെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടൊപ്പം അക്കാദമിക് തലത്തിലും വലിയ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞു. സ്കൂളിൽ ശലഭോദ്യാനവും ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കി. ജൈവ കൃഷിയിലൂടെ വിവിധയിനം കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും വിളവെടുത്തു. നേരത്തെ ചെമ്പുച്ചിറ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുട്ടികള്‍ക്ക്്് നാട്ടുപൂക്കളെ പരിചയപ്പെടുത്താനായി ആവിഷ്‌കരിച്ച 'ചിങ്ങപൂത്താല'വും കുട്ടികളെ അഭിനേതാക്കളാക്കി നിര്‍മിച്ച ഹ്രസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ പി.എസ്. സുരേന്ദ്രന്‍ പത്തുവര്‍ഷത്തോളം ജില്ല ഗവ. ടീേച്ചഴ്‌സ് സഹകരണ സംഘത്തി​െൻറ പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടകരയിലെ ആദ്യ വിദ്യാലയമായ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിനെ മികവിലേക്കുയര്‍ത്തിയതി​െൻറ ചാരിതാര്‍ഥ്യം മനസ്സില്‍ നിറച്ചാണ് 35വര്‍ഷത്തോളം നീണ്ട അധ്യാപന ജീവിതത്തില്‍ അദ്ദേഹം പടിയിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.