മേത്തല: ദേശീയപാത 17 ശൃംഗപുരത്ത് സ്കൂട്ടറിൽ ബസിടിച്ച് യാത്രികന് പരിക്ക്. പൂപ്പത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. ഇയാളെ ഗൗരീശങ്കർ ആശുപത്രിയിൽ പ്രവേശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ഓടെ ശൃംഗപുരം സെൻററിന് തെക്ക് ഭാഗത്താണ് അപകടം. എറണാകുളം-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിെൻറ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സുബ്രഹ്മണ്യനും വാഹനവും ബസിനടിയിൽപെട്ടെങ്കിലും വൻ അപകടം ഒഴിവായി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു കെട്ടിടം തകർന്ന് വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു മേത്തല: ദേശീയപാതയോരത്തെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം തകർന്ന് വീണ് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് സൈക്കിൾ ഷോപ്പായി പ്രവർത്തിച്ചിരുന്ന കടയുടെ മേൽക്കൂരയിലെ തൂണാണ് തകർന്ന് വീണത്. കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായിരുന്നു കെട്ടിടം. പ്രവർത്തനമില്ലാത്ത ഷോപ്പായതിനാൽ അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾ റോഡിൽനിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.