ചെങ്ങാലൂരിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ സ്‌നേഹപുരത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്ത് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് പുതുക്കാട് വികസന സമിതി ആവശ്യപ്പെട്ടു. ചെങ്ങാലൂര്‍ കെ.എസ്.ഇ.ബി സബ് സെക്ഷന് കീഴിലുള്ള മേഖലയിലാണ് വോള്‍ട്ടേജ് ക്ഷാമം. നാട്ടുകാരുടെ നിരന്തര പാരതിയെ തുടര്‍ന്ന് സ്‌നേഹപുരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ അധികൃതര്‍ തയാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അനുബന്ധ ജോലികള്‍ പൂര്‍ത്തീകരിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ലക്ഷംവീട് കോളനി, കുംഭാര കോളനി, തരിശുപറമ്പ് കോളനി തുടങ്ങിയവയിലായി നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.