കൃഷ്ണൻ കോട്ട കായലിൽ ചെമ്മീൻ വിത്ത് നിക്ഷേപിച്ചു

കൊടുങ്ങല്ലൂർ: ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ കൃഷ്ണൻ കോട്ട കായലിൽ 7.5 ലക്ഷം കാരച്ചെമ്മീൻ വിത്ത് നിക്ഷേപിച്ചു. ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും വംശനാശ ഭീഷണി തടയുന്നതിനുമായി ഫിഷറീസ് വകുപ്പ് സോഷ്യൽ ഫിഷറീസി​െൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അഴീക്കോട് ഹാച്ചറിയിൽ ഉൽപാദിപ്പിച്ച കാരച്ചെമ്മീൻ വിത്തുകളാണ് നിക്ഷേപിച്ചത്. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ, തങ്കമണി സുബ്രഹ്മണ്യൻ, ഷീലാ രാജ്കമൽ, വി.എം. ജോണി, ഫിഷറീസ് അസി. ഡയറക്ടർ ഡോ. വി. പ്രശാന്ത്, ഇൻസെപക്ടർമാരായ സിൻഷാ അൻസിൽ, ആശാ ബാബു, അക്വാകൾച്ചറൽ പ്രമോട്ടർ കെ.എൽ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. 'തീരവാസികൾക്ക് സംരക്ഷണമൊരുക്കണം' കൊടുങ്ങല്ലൂർ: തീരവാസികളെ സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് അഖില കേരള ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് മണി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുവജന സംഘം പ്രസി. ഷാജു തലശ്ശേരി അവാർഡുദാനം നിർവഹിച്ചു. പി.വി. ജനാർദനൻ, കെ.വി. തമ്പി, ഇ.കെ. ദാസൻ, കെ.കെ. ജയൻ, വേണു വെണ്ണറ, എ.വി. വാട്സൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.എം. പുഷ്കരൻ സ്വാഗതവും, കെ.എ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.