മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം -എസ്.ഡി.പി.ഐ തൃശൂര്‍: കെവിന്‍, ശ്രീജിത്ത്, വിനായകന്‍ തുടങ്ങി നിരവധി കൊലപാതകങ്ങളിലും കഠ്വ ഹര്‍ത്താല്‍, ദലിത് ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലും കേരള പൊലീസ് നടത്തുന്ന തേര്‍വാഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് ജൂണ്‍ നാലിന് മണ്ഡലം തലത്തില്‍ മുഖ്യമന്ത്രിയെ കുറ്റവിചാരണ നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.