ചാവക്കാട്: മാട്ടുമ്മല്‍ കാരക്കടവ് പാലം അപ്രോച്ച് റോഡ് തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മല്‍ കാരക്കടവ് ഇരുമ്പ് പാലത്തിെൻറ അപ്രോച്ച് റോഡാണ് അപകടത്തിലായത്. കാരക്കടവ് പുഴക്ക് മീതെയാണ് ഇരുമ്പ് പാലം നിർമിച്ചിട്ടുള്ളത്. കടപ്പുറം, ഒരുമനയൂര്‍, പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് ദിനം പ്രതി കടന്നുപോകുന്നത്. പടിഞ്ഞാറുഭാഗത്തെ അപ്രോച്ച് റോഡാണ് മഴയില്‍ മണല്‍ ഒലിച്ചു പോയി അപകടത്തിലായത്. അപ്രോച്ച് റോഡിെൻറ സംരക്ഷണ ഭിത്തിക്കും വിള്ളല്‍ വന്നിട്ടുണ്ട്. അപകടനില വകവെക്കാതെ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. അപ്രോച്ച് റോഡിെൻറ തകര്‍ച്ച പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.