കടല്‍ഭിത്തി അറ്റകുറ്റപ്പണി തീർക്കണം -മുസ്​ലിം ലീഗ്​

ചാവക്കാട്: കടപ്പുറം മേഖലയിലെ കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണി തീർക്കാൻ അടിയന്തര നടപടി സീകരിക്കണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മേഖലയിലെ എട്ടു കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരവധി സ്ഥലങ്ങളിലാണ് കടല്‍ഭിത്തി തകര്‍ന്നിട്ടുള്ളത്. കടൽക്ഷോഭത്തിൽ തിരയടിച്ച് കയറുന്നത് ഈ ഭാഗത്തുകൂടിയാണ്. കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ കടല്‍ക്ഷോഭം രൂക്ഷമാവുമെന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. താല്‍ക്കാലിക ഭിത്തി നിർമാണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, ട്രഷറര്‍ പി.കെ. അബൂബക്കർ, മറ്റു ഭാരവാഹികളായ പണ്ടാരി കുഞ്ഞിമുഹമ്മദ്, കൊച്ചുകോയ തങ്ങള്‍, ആര്‍.എസ്. മുഹമ്മദ് മോന്‍, അഷറഫ് തോട്ടത്തില്‍, റാഫി വലിയകത്ത്, എ.എച്ച്. സൈനുല്‍ ആബ്ദീൻ, എ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.