ചാവക്കാട്​ നഗരസഭയിൽ ഹരിതചട്ടങ്ങൾ കർശനമാക്കാൻ തീരുമാനം

ചാവക്കാട്: നഗരസഭ പരിധിയിലെ സർക്കാർ ഓഫിസ് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും കല്യാണ മണ്ഡപങ്ങളിലും ഹരിതചട്ടം കർശനമായി നടപ്പാക്കാൻ തീരുമാനം. നഗരസഭയിൽ ആരോഗ്യ ജാഗ്രത -പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി ഹരിതചട്ടങ്ങൾ (ഗ്രീൻ േപ്രാട്ടോകോൾ) നടപ്പാക്കുന്നതിനുള്ള ആലോചനാ യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ യോഗം ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതി​െൻറ ഭാഗമായി ജൂൺ മൂന്നിന് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് പൊതുശുചീകരണ യജ്ഞം നടത്തും. ജൂൺ അഞ്ചിന് ഓഫിസുകളിൽ ഹരിതചട്ട പ്രഖ്യാപനം നടത്തുമെന്നും ചെയർമാൻ അറിയിച്ചു. ഗ്രീൻ ഹരിതചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണ സമിതി രൂപവത്കരിക്കുകയും മാസത്തിൽ രണ്ട് തവണ സമിതി പരിശോധന നടത്തി ചട്ടങ്ങൾ പാലിച്ചെന്ന് ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ഹരിത ചട്ടങ്ങൾ നടപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമസ് വിശദീകരിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിന് സ്വീകരിക്കേണ്ട നടപടികൾ താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ്കുമാർ വിശദീകരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ എ.എ. മഹേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എം.ബി. രാജലക്ഷ്മി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജോജി തോമസ് എന്നിവർ സംസാരിച്ചു. സർക്കാർ ഓഫിസുകളിലെ നോഡൽ ഓഫിസർമാർ, സ്കൂൾ, രാഷ്ട്രീയ സംഘടന, വ്യാപാരി വ്യവസായി ഏകോപന സമിതി, ക്ലബുകൾ എന്നിവയുടെ പ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.