കലാമണ്ഡലത്തിൽ പി.ജി കോഴ്​സിന്​ അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ താഴെപ്പറയുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കൻ (ആൺകുട്ടികൾ), കഥകളി വേഷം തെക്കൻ (ആൺകുട്ടികൾ), കഥകളി സംഗീതം (ആൺകുട്ടികൾ), കഥകളി ചെണ്ട (ആൺകുട്ടികൾ), കഥകളി മദ്ദളം (ആൺകുട്ടികൾ), കഥകളി ചുട്ടി (ആൺകുട്ടികൾ), കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ വേഷം, മിഴാവ് (ആൺകുട്ടികൾ), തുള്ളൽ (ആൺകുട്ടി/പെൺകുട്ടി), മൃദംഗം (ആൺകുട്ടി), തിമില (ആൺകുട്ടി), കർണാടക സംഗീതം (ആൺകുട്ടി/പെൺകുട്ടി), മോഹിനിയാട്ടം (പെൺകുട്ടികൾ). മോഹിനിയാട്ടത്തിന് എട്ടും മറ്റു വിഷയങ്ങൾക്ക് നാല് സീറ്റ് വീതവുമാണ് ഉള്ളത്. 45 ശതമാനം മാർക്കോടുകൂടിയോ സി.ബി.സി.എസ്.എസിൽ സിപ്ലസ് േഗ്രഡോടുകൂടിയോ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മേൽ വിഷയങ്ങൾ ഐഛികമായി ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശൂർ ജില്ലയിലെ പാഞ്ഞാൾ എസ്.ബി.ഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്പറിലേക്ക് (െഎ.എഫ്.എസ്.സി കോഡ് എസ്.ബി.െഎ.എൻ0008029 ) 500 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിൽ (\Raccount pay in slip\S) അപേക്ഷയോടൊപ്പം സമർപ്പിക്കണം. പട്ടികജാതി/വർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 200 രൂപ മതി. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ േപ്രാസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് (\Rwww.kalamandalam.org\S) എ3 പേപ്പറിൽ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11. ജൂൺ 18, 19 തീയതികളിൽ നടക്കുന്ന അഭിമുഖത്തി​െൻറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 28നാണ് പ്രവേശനം. അന്നുതന്നെ ക്ലാസ് ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷ വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോെട രജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ ജില്ല 679 531 എന്ന വിലാസത്തിൽ ജൂൺ 11ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.