വൈവിധ്യമാർന്ന അച്ചാറുകളുമായി കെ.പി.എൽ ഗ്രൂപ്പ്

തൃശൂര്‍: മുൻനിര പാചക എണ്ണ ഉൽപാദകരായ കെ.പി.എൽ ഓയില്‍ മില്‍സ് വൈവിധ്യമാർന്ന അച്ചാറുകൾ പുറത്തിറക്കി. കണ്ണി മാങ്ങ, നാരങ്ങ, വെളുത്തുള്ളി, മീന്‍, ചെമ്മീന്‍ തുടങ്ങിയ വിവിധ തരം അച്ചാറുകൾ കെ.പി.എൽ ശുദ്ധി ബ്രാൻഡിലാണ് അവതരിപ്പിച്ചത്. മികച്ച ഗുണനിലവാരമുള്ള ചേരുവകളും കര്‍ശനമായ ഗുണമേന്മ പരിശോധനകൾക്കു ശേഷമാണ് ഉൽപന്നങ്ങൾ ഉപഭോക്താവിലെത്തുകയെന്ന് കമ്പനി ചെയർമാൻ ജോഷ്വ ആേൻറാ പറഞ്ഞു. നിരവധി പുതിയ ഉൽപന്നങ്ങള്‍ ഉടൻ അവതരിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു. കെ.പി.എല്‍ ശുദ്ധി അച്ചാറി​െൻറ വിപണനോദ്ഘാടനം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. പീയൂസ് നിര്‍വഹിച്ചു. ആദ്യവില്‍പ്പന എസ്.ആര്‍. രാജശ്രീക്ക് നല്‍കി ചെയർമാൻ ജോഷ്വ ആേൻറാ നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടർ ജോസ് ജോൺ, ബിസിനസ് കണ്‍സള്‍ട്ടൻറ് ദേവരാജ്, സെയില്‍സ് മാനേജര്‍ വിജയ കൃഷ്ണന്‍, പി. രാജന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1941ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി സ്ഥാപിതമായ കെ.പി.എല്‍ ഓയില്‍ മില്‍സ് കേരളത്തിലെ വെളിച്ചെണ്ണ വ്യവസായ മേഖലക്ക് തുടക്കം കുറിച്ചവരില്‍പ്പെടുന്നു. കെ.പി.എല്‍ ശുദ്ധി ബ്രാൻഡിൽ സൂര്യകാന്തി എണ്ണ, എള്ളെണ്ണ, തേങ്ങാപ്പാല്‍പൊടി, വിര്‍ജിന്‍ വെളിച്ചെണ്ണ എന്നീ ഉൽപന്നങ്ങളാണ് നിലവിൽ വിപണിയിലുള്ളത്. 15 കിലോ ഗ്രാം ടിന്നിലുള്ള വലിയ പാക്കിങ്ങുമായി കേരളത്തിലെ പ്രാദേശിക വിപണിയും അഖിലേന്ത്യ വിപണിയും പിടിച്ചടക്കിയ ശേഷമാണ് 1995ല്‍ കെ.പി.എല്‍ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ശുദ്ധി വെളിച്ചെണ്ണ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.