വ്യവസായ ബന്ധ ബിൽ കേ​ന്ദ്രം പിൻവലിക്കണം ^എച്ച്​.എം.കെ.പി

വ്യവസായ ബന്ധ ബിൽ കേന്ദ്രം പിൻവലിക്കണം -എച്ച്.എം.കെ.പി തൃശൂർ: നോട്ടീസ് നൽകാതെ തൊഴിലാളികളെ പിരിച്ചു വിടാൻ വ്യവസ്ഥ ചെയ്യുന്ന വ്യവസായ ബന്ധ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ കിസാൻ പഞ്ചായത്ത് ദേശീയ ജനറൽ സെക്രട്ടറി സുഭാഷ് മാൽഗി ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്ന കേന്ദ്ര നയത്തിനെതിരെ എച്ച്.എം.കെ.പിയോടൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജനതാദൾ യു നേതാവ് അഫാഖ് അഹമ്മദ് ഖാൻ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.കെ. െമായ്തുണ്ണി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ, എ.എസ്. രാധാകൃഷ്ണൻ, ഗോപി, കൊച്ചുരാമൻ തുടങ്ങിയവർ പെങ്കടുത്തു. വിദ്യാർഥി കോർണറിൽനിന്ന് പ്രകടനവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.