പുത്തൻചിറ: പഞ്ചായത്തിൽ ജല സുരക്ഷ ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി കുളം സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം അണിയിക്കാനുള്ള പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ പി.ഐ. നിസാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റോമി ബേബി, വി.എൻ. രാജേഷ്, ജനപ്രതിനിധികളായ എം.പി. സോണി, ഷൈല പ്രകാശൻ, ഐ.എസ്. മനോജ്, പി. സൗദാമിനി, റിഫായ അക്തർ, എം.കെ. കാഞ്ചന, അസി. സെക്രട്ടറി വിൽഫ്രഡ് ക്രോണിൻ, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ സുധ രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൻ റംല അൻവർ എന്നിവർ സംസാരിച്ചു. വി.ഇ.ഒ മാരായ മറിയാമ്മ ആൻറണി, പി.കെ. കണ്ണൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സിനി അനിൽ കുമാർ, പത്മിനി ഗോപിനാഥ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, തൊഴിലാളികൾ, സ്ഥല ഉടമകളായ അബ്ദുൽ ജബ്ബാർ, നസീർ കാട്ടൂക്കാരൻ എന്നിവർ പങ്കെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളങ്ങൾ നിർമിക്കുന്നത്. റമദാൻ കിറ്റ് വിതരണം മാള: ജമാഅത്തെ ഇസ് ലാമി മാള ഏരിയ റമദാൻ കിറ്റ് വിതരണം ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി എഫ്.ഐ.ടി.യു സംസ്ഥാന സമിതി അംഗം എൻ.എ. ഹസന് നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി അംഗം ടി.എ. അജ്മൽ, വെൽഫെയർ പാർട്ടി പൊയ്യ പഞ്ചായത്ത് സെക്ര. ടി.കെ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.