ശക്തമായി രാത്രി മഴ

തൃശൂർ: അറബിക്കടലിൽ രൂപപ്പെട്ട 'മെകുനു' ന്യൂനമർദത്തി​െൻറ ഭാഗമായി ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന വേനൽ മഴ വ്യാഴാഴ്ച്ച രാത്രി ശക്തിപ്പെട്ടു. കനത്തമഴയിൽ സ്വരാജ്റൗണ്ട് അടക്കം നിരവധി റോഡുകളിൽ വെള്ളം കയറി. ശക്തമായ ഇടിമിന്നലും ഉണ്ടായി. ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കെപ്പട്ടു. തുടങ്ങിവെച്ച മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായി. കാനകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. സ്വരാജ്റൗണ്ടിന് പിന്നാലെ എം.ജി റോഡ്, ൈഹറോഡ്, അടക്കം നഗരത്തിലെ പ്രധാന റോഡുകളില്ലൊം വെള്ളക്കെട്ടാണ്. ശക്തൻസ്റ്റാൻഡ്, വടക്കേ സ്്റ്റാൻഡ് എന്നിവിടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ക്ഷേത്രത്തോട് േചർന്ന റോഡിലെ കുഴിയിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. അശ്വിനി ആശുപത്രിയിൽ വെള്ളം കയറി തൃശൂർ: കനത്തമഴയിൽ അശ്വിനിആശുപത്രിയിൽ വെള്ളം കയറി. റിസപ്ഷൻ, കാഷ്വൽറ്റി, എക്സ് റേ, കാത്തിരിപ്പുകേന്ദ്രം അടക്കമുള്ളവയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചു. ആശുപത്രിക്ക് മുന്നിലുള്ള കാനകൾ നിറഞ്ഞ് കവിഞ്ഞാണ് മുൻഭാഗത്തേക്ക് വെള്ളം കയറിയത്. തൊട്ടടുത്തുള്ള അക്വാട്ടിക് കോംപ്ലക്‌സിലെ നിർമാണ പ്രവൃത്തികൾക്കായി കൊണ്ടു വന്ന മണ്ണ് നീക്കാതിരുന്നതും വെള്ളക്കെട്ടിന് കാരണമായി. ആശുപത്രിയുടെ പിറക് വശത്തുള്ള 15 ഓളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.