തൃശൂർ: നാട്ടുകാരെയും കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സാക്ഷിയാക്കി മേളവിദ്വാൻ ശങ്കരംകുളങ്ങര രാധാകൃഷ്ണൻ വീരശൃംഖല ഏറ്റുവാങ്ങി. നാട്ടുകാരുടെ വികാരമായി മാറിയ ചടങ്ങിൽ പെരുവനം കുട്ടൻ മാരാർ അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ചു. ആദര സമ്മേളനം സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷണാജി ഉദ്ഘാടനം ചെയ്തു. സമാദരണ സമിതി ചെയർമാൻ ശ്രീവത്സൻ എസ്. കുറുപ്പാൾ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം െസക്രട്ടറി പ്രഫ. എം. മാധവൻകുട്ടി പരിചയപ്പെടുത്തി. കിഴക്കൂട്ട് അനിയൻ മാരാർ കീർത്തി മുദ്രയും പെരുവനം സതീശൻ കീർത്തി പത്രവും സമർപ്പിച്ചു. ചെറുശേരി കുട്ടൻ അംഗവസ്ത്രം ധരിപ്പിച്ചു. നഗരസഭ കൗൺസിലർ സി. രാവുണ്ണി, ശങ്കരംകുളങ്ങര, പാറമേക്കാവ്, കുട്ടൻകുളങ്ങര ദേവസ്വം സെക്രട്ടറിമാരായ സി. ഗോപിനാഥ്, ജി. രാജേഷ്, സജീവൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ശശിധരൻ പോരൂർ സ്വാഗതവും പി.െക. ആനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് ശങ്കരംകുളങ്ങര രാധാകൃഷ്ണെൻറ പ്രാമാണ്യത്തിൽ പാണ്ടിമേളവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.