മാലിന്യതുരുത്തായി ചെട്ടിയങ്ങാടി ജങ്​ഷൻ

തൃശൂർ: പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനിടെ നഗരത്തിലെ മാലിന്യത്തുരുത്തായി മാറുകയാണ് ചെട്ടിയങ്ങാടി ജങ്ഷൻ. ജങ്ഷനിൽ കെട്ടിടം പൊളിച്ച ഒഴിഞ്ഞ ഭാഗത്താണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. മഴപെയ്താൽ ചീഞ്ഞളിഞ്ഞ മാലിന്യം റോഡിലേക്ക് ഒഴുകും. സമീപത്തെ കാന വൃത്തിയാക്കിയപ്പോൾ അതിൽനിന്ന് കോരിയ മാലിന്യം തള്ളിയതും ഇവിടെതന്നെ. റോഡരികിലെല്ലാം മാലിന്യം കൂട്ടിയിടുന്ന നിലയാണ്. മാസങ്ങൾക്ക് മുേമ്പ പടിഞ്ഞാറെകോട്ടയിലാണ് മാലിന്യം കൂട്ടിയിടാൻ തുടങ്ങിയത്. പൂങ്കുന്നത്തും ചെമ്പൂക്കാവിലും ചേലേക്കാട്ടുകരയിലും കിഴക്കുംപാട്ടുകരയിലും മുണ്ടൂപാലം റോഡിലും എല്ലാം ഇത്തരം മാലിന്യ തുരുത്തുകളുണ്ടായി. നഗരത്തിന് നടുവിൽ തേക്കിൻകാടി​െൻറ വിവിധ ഭാഗങ്ങളിലും ഇതുപോലെ മാലിന്യം തള്ളുന്നുണ്ട്. രാമൻചിറ മഠം റോഡ് മാലിന്യ കൂനയാണ്. കൊതുകും പെരുച്ചാഴിയും നായ്ക്കളും ഇത്തരം പ്രദേശങ്ങളിൽ പെരുകയാണ്. ചീഞ്ഞുനാറുന്നതിന് പുറമെ നഗരം പകർച്ചവ്യാധികളുടെ ഉറവിടമായി മാറുകയാണ്. എന്നാൽ ഇതൊന്നും അധികൃതർ കണ്ടമട്ടില്ല. കോർപറേഷന് മാലിന്യ സംസ്ക്കരണനയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, മാലിന്യസംസ്കരണത്തിന് കരാർ നൽകുന്നത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിൽ മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.