കോടാലി: ചേലക്കാട്ടുകര പെട്രോള്‍ പമ്പില്‍ മുപ്ലിയം സ്വദേശി ദിലീപിനെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ വിനീതിനായുള്ള( കരിമണി- 29) തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഞായറാഴ്ച വരന്തരപ്പിള്ളി മേഖലയില്‍ പൊലീസ് തിരച്ചില്‍ നടത്തി. സംഘര്‍ഷത്തിനിടയില്‍ തലക്ക് കല്ല് കൊണ്ട് ഇടിയേറ്റതിനാല്‍ ഇയാളെ തേടി ആശുപത്രികളിലും പൊലീസ് എത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാളുടെ പേരില്‍ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ ഞായറാഴ്ച ഉച്ചയോടെ പമ്പിലെത്തി പരിശോധിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് ദിലീപിനെ കൊലപ്പെടുത്താൻ വിനീത് ശ്രമിച്ചത്. പൊള്ളലേറ്റ ദിലീപ് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പതിനൊന്നോളം ക്രിമിനില്‍ കേസുകളിൽ പെട്ടയാളാണ് കരിമണി എന്ന വിനീത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.