പ്ലസ്​ടു പരീക്ഷയിൽ ജില്ലയിൽ 84.01 ശതമാനം വിജയം

തൃശൂർ: പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 84.01 ശതമാനം വിജയം. പരീക്ഷയെഴുതിയ 33,052 വിദ്യാർഥികളിൽ 27,766 പേർ തുടർപഠനത്തിന് യോഗ്യത നേടി. 1,206 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്. ടെക്നിക്കൽ സ്കൂൾ പരീക്ഷയിൽ 77.05 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 40 പേരിൽ 31 പേരും ജയിെച്ചങ്കിലും ഒരാൾപോലും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയില്ല. ഓപൺ സ്കൂളിൽ 40.91 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 5,250 വിദ്യാർഥികളിൽ 2,148 പേരാണ് വിജയിച്ചത്. ഒരാൾ മാത്രമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയം തൃശൂർ ജില്ലക്കാണ്. 84.38 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 2,555 പേരിൽ പാർട്ട് ഒന്നിലും രണ്ടിലുമായി 2,395 പേരും ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി 2,156 പേരും വിജയിച്ചു. കലാമണ്ഡലം ആർട് ഹയർ സെക്കൻഡറി സ്കൂളിൽ 95 വിദ്യാർഥികൾ പരീക്ഷക്കിരുന്നതിൽ 78 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 82.11ശതമാനമാണ് വിജയം. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയിൽ പാർട്ട് ഒന്ന്-രണ്ട്, ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ നൂറിൽ നൂറും നേടി കുന്നംകുളം ഗവ. ബധിര-മൂക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.