പാര്‍വതിക്കും അന്നക്കും നൂറിൽ നൂറ്

ഇരിങ്ങാലക്കുട: നാഷനല്‍ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മിടുമിടുക്കരായി. ഇരിങ്ങാലക്കുട സ്വദേശികളായ പാര്‍വതി മേനോൻ, അന്ന ജെറി എന്നിവരാണ് ഈ മിടുക്കികൾ. ഡി.എം.ഒ ഓഫിസ് ഉദ്യോഗസ്ഥനായ കിഴക്കേ പാലക്കത്ത് വീട്ടില്‍ മുരളീധര​െൻറയും താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥ സുമയുടെയും മകളായ പാര്‍വതി ഹ്യുമാനിറ്റീസ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്. ടെന്നീസ് പ്ലയറും ഗായികയുമാണ് പാര്‍വതി. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ ജെറി പോളി​െൻറയും നാഷനല്‍ സ്‌കൂള്‍ അധ്യാപിക ടെസി കുര്യ​െൻറയും മകളായ അന്ന സയന്‍സ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്. പനയോല കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധയാണ് അന്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.