തൃശൂർ: ജില്ലയിൽ മലമ്പനി സാധ്യത പട്ടികയിൽ എട്ട് സ്ഥലങ്ങൾ. തൃശൂർ കോർപറേഷൻ, ഗുരുവായൂർ നഗരസഭ, കുന്നംകുളം നഗരസഭ, മാള, കടപ്പുറം, തിരുവില്വാമല, എരുമപ്പെട്ടി, മറ്റത്തൂർ എന്നീ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ജില്ലയിൽ ഭൂരിഭാഗം കേസുകളും ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും കഴിഞ്ഞ വർഷം തൃശൂർ കോർപറേഷൻ, തെക്കുംകര, പഴയന്നൂർ, പാണഞ്ചേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഒാരോരുത്തർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ മലമ്പനി നിവാരണ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആരംഭിച്ച യജ്ഞം തൃശൂർ ടൗൺഹാളിൽ കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, അനുബന്ധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. ബോധവത്കരണ ശിൽപശാലയും പ്രദർശനവും സംഘടിപ്പിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. കലക്ടർ ഡോ. എ. കൗശിഗൻ മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ബേബി ലക്ഷ്മി, ജില്ല മലേറിയ ഓഫിസർ എം.എസ്. ശശി, ജില്ല ആയുർേവദ മെഡിക്കൽ ഓഫിസർ ഡോ. ഷീല കാറളം, ജില്ല ടി.ബി ഓഫിസർ ഡോ. പി.കെ. ശ്രീജ, ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. നിലീന കോശി, ഡോ. എം.വി. സജന, ബയോളജിസ്റ്റ്, അബ്ദുൽ ജബ്ബാർ, ടെക്നിക്കൽ അസിസ്റ്റൻറ് പി.കെ. രാജു, ജില്ല മാസ് മീഡിയ ഓഫിസർ ഹരിതാദേവി, അസി. ലെപ്രസി ഓഫിസർ സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.