യൂനിസെഫ്​ ഡെപ്യൂട്ടി ഡയറക്​ടർ കിലയിൽ

തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷ​െൻറ (കില) പ്രവർത്തനം നേരിൽ കാണാനും ബാലസൗഹൃദ ഇടപെടലുകളെക്കുറിച്ച് അറിയാനും ഇന്ത്യയിലെ യൂനിസെഫ് േപ്രാഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ഹെൻ റിറ്റെയും േപ്രാഗ്രാം ആൻഡ് പ്ലാനിങ് ഇവാല്വേഷൻ മേധാവി മിസാക്കി അകാസ്കയും എത്തി. യൂനിസെഫ് ചെന്നൈ യൂനിറ്റിലെ രമണി മൂർത്തിയും ഇവരോടൊപ്പമുണ്ട്. ബാലസൗഹൃദ തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട കിലയുടെ പ്രവർത്തനം ഡയറക്ടർ ഡോ. ജോയ് ഇളമൺ വിശദീകരിച്ചു. ഇൗ പ്രവർത്തനങ്ങളിൽ യൂനിസെഫ് സംഘം തൃപ്തി അറിയിച്ചു. ദേശീയ-അന്തർദേശീയ തലത്തിൽ കിലയുമായി സഹകരിച്ച് യൂനിസെഫ് നടത്തേണ്ട പരിപാടികൾ ചർച്ച ചെയ്തു. ബാലസൗഹൃദ ജില്ലപഞ്ചായത്തി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡൻറ് മേരി തോമസുമായി ചർച്ച നടത്തും. ബാലസൗഹൃദ പ്രവർത്തനങ്ങളുമായി ഏറേ മുന്നോട്ടുപോയ മറ്റത്തൂർ ഗ്രാമപഞ്ചായത്തും സംഘം സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.