തൃശൂർ: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 1200ൽ 1200 മാർക്കും നേടിയത് 10 പേർ. 10 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 33,052 പേർ പരീക്ഷ എഴുതിയതിൽ 1,206 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 986 ആയിരുന്നു. വി.എച്ച്.എസ്.ഇയിൽ നാല് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 16 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 25 സർക്കാർ സ്കൂളും 14 എയ്ഡഡ് സ്കൂളുമാണ് 100 ശതമാനം വിജയം നേടിയത്. 1200 മാർക്ക് നേടിയവർ: രശ്മി ആർ. ഷേണായ് (സയൻസ്-ഗവ.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ), പി. കൃഷ്ണ (സയൻസ്-വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ തൃശൂർ), ടി. അന്നജെറി (സയൻസ്- നാഷനൽ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട), പാർവതി മേനോൻ (ഹ്യൂമാനിറ്റീസ്-നാഷനൽ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട), പി.എം. അമൃത (സയൻസ്-സെൻറ് െക്ലയേഴ്സ് ജി.എച്ച്.എസ് തൃശൂർ), കെ. വിപിനേഷ് (സയൻസ്-പനങ്ങാട് എച്ച്.എസ്.എസ് മതിലകം), പി.എസ്. ലക്ഷ്മി ചന്ദന (സയൻസ്-സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് പാവറട്ടി), പാർവതി സി. നാരായണൻ (സയൻസ്-ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഗുരുവായൂർ), ലക്ഷ്മി കെ. ലാലു (ഹ്യൂമാനിറ്റീസ്- ലിറ്റിൽഫ്ലവർ കോൺവെൻറ് എച്ച്.എസ്.എസ് കൊരട്ടി), കെ.എ. സാന്ദ്ര (ഹ്യൂമാനിറ്റീസ്-ലിറ്റിൽ ഫ്ലവർ കോൺവെൻറ് എച്ച്.എസ്.എസ് കൊരട്ടി). 100 ശതമാനം വിജയം നേടിയ സ്കൂളുകൾ: ഡോൺ ബോസ്കോ സ്കൂൾ മണ്ണുത്തി, കാർമൽ എച്ച്.എസ്.എസ് ചാലക്കുടി, ഡോൺ ബോസ്കോ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട, മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, ബി.വി.എം.എച്ച്.എസ്.എസ് കൽപറമ്പ്, എം.എ.എം.എച്ച്.എസ്.എസ് കൊരട്ടി, ആശാഭവൻ എച്ച്.എസ്.എസ് ഫോർ ഡെഫ് പടവരാട്, ലിറ്റിൽ ഫ്ലവർ കോൺവെൻറ് എച്ച്.എസ്.എസ് കൊരട്ടി, പി.എസ്.എച്ച്.എസ്.എസ് തിരുമുടിക്കുന്ന്, സെൻറ് അഗസ്റ്റ്യൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.