ജില്ല ഒരടി പിന്നിൽ: പ്ലസ്​ടു വിജയം മുൻ വർഷത്തേക്കാൾ 0.81 ശതമാനം കുറഞ്ഞു

തൃശൂർ: എസ്.എസ്.എൽ.സിക്ക് പിന്നാലെ പ്ലസ്ടു പരീക്ഷയിലും ജില്ല ഒരടി പിന്നിൽ. കഴിഞ്ഞ വർഷം 84.82 ശതമാനം വിജയം നേടിയത് ഇത്തവണ 0.81 ശതമാനം കുറഞ്ഞ് 84.01 ആയി. 2015ൽ 85.53 ശതമാനമായിരുന്നു വിജയം. 2016ൽ 81.94 ഉം. പഠന നിലവാരമുയർത്താൻ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ ഇടപെടൽ കഴിഞ്ഞ വർഷം ഒരളവു വരെ ഫലം കണ്ടു. എന്നാൽ വീണ്ടും പിറകിലേക്ക് പോകുന്നുവെന്ന സൂചന നൽകുന്നതാണ് എസ്.എസ്.എൽ.സിയിലും ഇപ്പോൾ പ്ലസ്ടുവിനും ഉണ്ടായ ഫലം. 2017ൽ എസ്.എസ്.എൽ.സിക്ക് 97.24 ശതമാനത്തോടെ സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു ജില്ല. ഇത്തവണ 98.89 ശതമാനം വിജയം നേടിയെങ്കിലും സംസ്ഥാന റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി സ്കൂളുകളെ ഹൈടെക് ആക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനൊപ്പം പഠ‍നനിലവാരം മെച്ചപ്പെടുത്താനും ശ്രദ്ധ കാണിക്കണമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.