നടവരമ്പിൽ കുടിവെള്ള പദ്ധതിക്ക് 73 ലക്ഷം അനുവദിച്ചു

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ നടവരമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സി.എന്‍. ജയദേവന്‍ എം.പിയുടെ പ്രാദേശിക ഫണ്ടില്‍നിന്ന് 73 ലക്ഷം രൂപ അനുവദിച്ചതായി സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു. കരുവന്നൂര്‍ പുഴയില്‍നിന്ന് മങ്ങാടിക്കുന്നിലെ ട്രീറ്റ്‌മ​െൻറ് പ്ലാൻറില്‍ സംഭരിക്കുന്ന വെള്ളം ഏഴായിരം മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നടവരമ്പിലെ ടാങ്കിലെത്തിച്ചാണ് വിതരണം നടത്തുക. ഫണ്ട് അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടവരമ്പില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.