കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട: കഞ്ചാവും മാരകായുധങ്ങളുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. ഠാണ കോളനിയില്‍ താമസിക്കുന്ന ഏറാട്ട് വീട്ടില്‍ ശബരീഷാണ് (20) അറസ്റ്റിലായത്. ഇയാളിൽനിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയുടെ കഞ്ഞാണിയിലുള്ള ബന്ധുവീട്ടില്‍നിന്നാണ് കഞ്ചാവും മാരാകായുധങ്ങളുമായി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദ്, ഉദ്യോഗസ്ഥരായ പി.ആര്‍. അനുകുമാര്‍, ടി.വി. ഷഫീഖ്, എം.എല്‍. റാഫേല്‍, പി.എ. ഗോവിന്ദന്‍, പിങ്കി മോഹന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.