പുല്ലൂരില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട: പുല്ലൂര്‍ മിഷൻ ആശുപത്രിക്ക് സമീപം ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. മുരിയാട് വഴി ആമ്പല്ലൂര്‍ പുതുക്കാട് റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസില്‍ ഇരിങ്ങാലക്കുടയില്‍നിന്നും വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കൊറ്റനെല്ലൂര്‍ സ്വദേശി കുറുവീട്ടില്‍ ശശീന്ദ്രന്‍പിള്ളയും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്്. പിറകില്‍ വരികയായിരുന്ന ആലത്തൂര്‍ സ്വദേശി ജിഷ്ണുവി​െൻറ ബൈക്ക് കാറിൽ ഇടിച്ചു. കാര്‍ വരുന്നത് കണ്ട് വെട്ടിച്ച് മാറ്റിയ ബസ് സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ച് ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. കടയുെട മുന്‍വശം തകര്‍ന്നു. അപകടത്തിൽ ബസ് യാത്രക്കാരായ ശശീന്ദ്രകുമാര്‍, സതി, ശാന്ത, ലളിത, രാജി, ബൈക്ക് യാത്രക്കാരനായ ജിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പൂല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.