നാട്ടുകാരെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്്ടിച്ച രണ്ടുപേർ അറസ്​റ്റിൽ

ചെന്ത്രാപ്പിന്നി: പ്രദേശത്ത് നാട്ടുകാരെ അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഹൈസ്കൂൾ റോഡിലെ വ്യാപാരിയെയും നാട്ടുകാരനെയും അക്രമിച്ച കേസിൽ ചെന്ത്രാപ്പിന്നി സ്വദേശി പുത്തൂര് വീട്ടില്‍ സുനില്‍ (35), ഏറാക്കല്‍ സായൂജ് (34) എന്നിവരെയാണ് എസ്.ഐ പി.കെ. മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിലും, മേയ് അഞ്ചിന് അലുവാത്തെരുവിലുമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായത്. ചെന്ത്രാപ്പിന്നിയില്‍ വ്യാപാരിയായ ഭഗീരഥനാണ് ആക്രമണത്തിനിരയായത്. അലുവത്തെരുവില്‍ വത്സന്‍ എന്നയാളും ആക്രമണത്തിനിരയായി. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ അക്രമികൾ രാത്രിയുടെ മറവില്‍ ജനങ്ങളെ തെരുവില്‍ തടഞ്ഞുനിര്‍ത്തി പണം തട്ടുന്നതും അക്രമിക്കുന്നതും പതിവായിരുന്നു. പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും തിരിച്ചെത്തിയാല്‍ വീണ്ടും ആക്രമണവും ഭീഷണിയും തുടരുകയാണിവരുടെ പതിവ്. ഏതാനും ദിവസങ്ങളായി ചെന്ത്രാപ്പിന്നി മേഖലകളില്‍ ഇവരുടെ അഴിഞ്ഞാട്ടം ശക്തമായിരുന്നു. ഭീഷണിയും മര്‍ദനവും ഭയന്ന് പരാതിപറയാന്‍ പോലൂം നാട്ടുകാര്‍ തയ്യാറല്ലാതായതോടെ പൊലീസിന് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.