കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂനിറ്റ് മുഖ്യമന്ത്രിയുടെ അവാർഡ് 2016-18 വർഷത്തെ യൂനിറ്റിെൻറ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. പഠനോപകരണ വിതരണം, പുതുവസ്ത്രവിതരണം, വൃദ്ധസദന സന്ദർശനം തുടങ്ങി യൂനിറ്റ് നടത്തിയ ജനസേവന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. ഗൈഡ് ക്യാപ്റ്റനും ഹയർ സെക്കൻഡറി സീനിയർ അധ്യാപികയുമായ സി.ബി. ഷക്കീലയുടെ നേതൃത്വത്തിലാണ് യൂനിറ്റിെൻറ പ്രവർത്തനം. അവാർഡിന് തിരഞ്ഞെടുത്ത ഏക സർക്കാർ സ്കൂളും ഇതാണ്. ടേബിൾ ടോക്ക് വെള്ളാങ്ങല്ലൂർ: 'കാലം സാക്ഷി, മനുഷ്യർ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന കാമ്പയിെൻറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ഇരിങ്ങാലക്കുട ഏരിയ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. എ.ഐ. മുജീബ് അധ്യക്ഷത വഹിച്ചു. അനസ് നദ്‌വി ആമുഖപ്രഭാഷണം നടത്തി. രവിചന്ദ്രൻ താണിയത്തകുന്ന്, ഉണ്ണികൃഷ്ണൻ കോക്കാട്ട്, ഹുസൈൻ ഉമർ, ടി.എസ്. സുരേഷ്, കെ.കെ. ഷാജുദ്ദീൻ, സുനിൽ, ജോണി കാച്ചപ്പിള്ളി, എ.എസ്. ജലീൽ എന്നിവർ സംസാരിച്ചു. എം.ഇ. മജീദ് പ്രാർഥന നടത്തി. എം.എ. അൻവർ സ്വാഗതവും പി.യു. സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.