കൊടുങ്ങല്ലൂർ: കലാകാരന്മാരുടെമേൽ ഡെമോക്ലസിെൻറ വാൾ തൂങ്ങിക്കിടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾ സർഗാത്മകമായി മുന്നേറേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമദ്. ജി.ഐ.ഒ ജില്ല സംഘടിപ്പിച്ച 'തബസ്സും' ആർട്സ് ഫെസ്റ്റ് ആൻഡ് കോൺഫറൻസിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫെസ്റ്റിൽ 12 ഏരിയകളിൽനിന്ന് നൂറിലധികം പെൺകുട്ടികൾ മത്സരിച്ചു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഹുസ്‌ന അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം, വനിത വിഭാഗം പ്രസിഡൻറ് ഖദീജ റഹ്മാൻ, സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം. സാബു, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഇഹ്സാൻ, ജി.ഐ.ഒ ജില്ല കോഒാഡിനേറ്റർ എ.എസ്. അബ്ദുൽ ജലീൽ, എം.എ. ഹാദിയ എന്നിവർ സംസാരിച്ചു. മെഹ്ഫൂസ മൻസൂർ സ്വാഗതവും മുഹാന ഹിഷാം നന്ദിയും പറഞ്ഞു. ഫെസ്റ്റിൽ കൊടുങ്ങല്ലൂർ ഏരിയ ഒന്നാം സ്ഥാനം നേടി. സഹല കൊടുങ്ങല്ലൂരിനെ ചാമ്പ്യനായി തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.