തൃശൂർ: മതിയായ പരിഗണനയോടെ സി.പി.എമ്മിൽ ലയിക്കണമെന്ന് സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) പാർട്ടി കോൺഗ്രസ് ചർച്ചയിൽ പ്രതിനിധികളുടെ ആവശ്യം. എങ്ങുമില്ലാതെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാണെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാൽ ലയനം ഇപ്പോഴുള്ള അടിത്തറ ഇല്ലാതാക്കുമെന്നും മുന്നണിയിലുൾപ്പെടുത്തി അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ് വേണ്ടതെന്നും ഒരു വിഭാഗം ഉന്നയിച്ചു. ചർച്ചയിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് െചാവ്വാഴ്ച ജനറൽ െസക്രട്ടറി എം.കെ. കണ്ണൻ മറുപടി നൽകും. തിങ്കളാഴ്ച രാവിലെ ഉദ്ഘാടന സമ്മേളനത്തിലും വൈകീട്ട് സെമിനാറിലും സംസാരിച്ച കണ്ണൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ യോജിപ്പും ഐക്യവുമാണ് ഉൗന്നിയത്. ഗൗരവ തീരുമാനമെടുക്കാനുള്ള പാർട്ടി കോൺഗ്രസ് വേദിയിൽ കോടിയേരിയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്ന് സമ്മേളനത്തിൽ സംസാരിച്ച മുതിർന്ന നേതാവും സി.എം.പി പോളിറ്റ്ബ്യൂറോ അംഗവുമായ പാട്യം രാജൻ പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചകളും പൂർത്തിയായി. ചൊവ്വാഴ്ച സംഘടന രാഷ്ട്രീയ റിപ്പോർട്ട് അവതരണവും ചർച്ചകൾക്കുള്ള മറുപടിയും രാഷ്ട്രീയ പ്രമേയാവതരണവും തെരഞ്ഞെടുപ്പും നടക്കും. ജനറൽ സെക്രട്ടറിയായി എം.കെ. കണ്ണൻ തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.