മതേതര കക്ഷികളുമായി യോജിക്കണം ^കാനം ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസ​ുമായുള്ള കൂട്ടു​െകട്ടിന്​ കഴിയില്ല ^​േകാടിയേരി

മതേതര കക്ഷികളുമായി യോജിക്കണം -കാനം ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസുമായുള്ള കൂട്ടുെകട്ടിന് കഴിയില്ല -േകാടിയേരി തൃശൂർ: ബി.ജെ.പി മുഖ്യ ശത്രുവാണെങ്കിലും അതിനെ ചെറുക്കാൻ കോൺഗ്രസുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് ദോഷം ചെയ്യുമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതയെ ചെറുക്കാൻ വിശാല ജനാധിപത്യ മതേതര കക്ഷികളുമായി യോജിക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ. തൃശൂരിൽ സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന 'വർഗീയ ഫാഷിസത്തി​െൻറ ഇടതുപക്ഷ ബദൽ' സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വർഗീയതക്കെതിരെ ഇടതുപക്ഷ മതേതര കക്ഷികളുടെ ബദൽ ഉയരേണ്ട അനിവാര്യ സാഹചര്യമാണിതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയാണ് രാജ്യത്തി​െൻറ മുഖ്യവിപത്ത്. എന്നാൽ ബി.ജെ.പിയെ എതിർക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് ദോഷമാണ് ചെയ്യുക. നയപരമായി യോജിപ്പുള്ള രാഷ്ട്രീയ കൂട്ടുകളാണ് വേണ്ടത്. ഇടത് കക്ഷികളിൽ ഇത് സാധ്യമാകും. എന്നാൽ, കോൺഗ്രസി​െൻറ നയം ഇതിനോട് യോജിക്കില്ല. രാജ്യത്തെ ഭരണഘടന സംവിധാനങ്ങളെ ഏകാധിപത്യത്തിന് കീഴിലാക്കുകയാണ് മോദി ഭരണം. എല്ല മേഖലയിലും ആർ.എസ്.എസ്വത്കരണമാണ്. നീതി, നിയമ സംവിധാനങ്ങളെയടക്കം ആർ.എസ്.എസ്വത്കരിച്ചു. ഹിറ്റ്ലറുടെ മാതൃകയാണ് മോദി സ്വീകരിക്കുന്നത്. പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പുറത്താക്കുന്ന ജനാധിപത്യ അടിത്തറ ഇടതുപക്ഷ കക്ഷികൾ വളർത്തിയെടുക്കണമെന്ന് കോടിയേരി പറഞ്ഞു. ശത്രുക്കളടക്കമുള്ളവരെ ആ പക്ഷത്തേക്ക് കൊണ്ടുവരണം. എതിർ ചേരിയിലുള്ളവരെ പോലും കൂടെ കൂട്ടാനാവണമെന്ന് മാണി ബന്ധത്തെ പരാമർശിക്കാതെ കോടിയേരി പറഞ്ഞു. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നതിൽ തർക്കമിെല്ലന്നും അതുയർത്തുന്ന വർഗീയതയെ എതിർക്കാൻ വിശാലമായ ജനാധിപത്യ മതേതര സംരക്ഷണ ബദലാണ് ഉയർന്ന് വരേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇന്നലത്തെ നിലപാടുകളും നയങ്ങളും പരിശോധിക്കേണ്ടതില്ല. വർഗീയതയെ എതിർക്കാൻ യോജിപ്പുള്ളവരെയെല്ലാം കൂട്ടിച്ചേർക്കേണ്ടത് ഇടതുപക്ഷത്തി​െൻറ ചുമതലയാണ്. വർഗീയതക്കെതിരായ ചെറുത്തുനിൽപ്പ് കേവലം തെരഞ്ഞെടുപ്പല്ലെന്ന് ഓർമ വേണം. ഫാഷിസം എങ്ങനെയാണ് വരികയെന്ന് പറയാനാവില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചതിന് സമാനമായിട്ടാവും 21ാം നൂറ്റാണ്ടിലും ഫാഷിസത്തി​െൻറ വരവെന്ന് കണക്കുകൂട്ടുന്നത് ശരിയല്ല. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ യോജിക്കാവുന്ന എല്ലാ വിഭാഗം ആളുകളുമായും യോജിക്കണമെന്ന് കാനം പറഞ്ഞു. സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ജനതാദൾ യു സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, സി.എം.പി നേതാക്കളായ പാട്യം രാജൻ, എം.എച്ച്. ഷാരിയാർ, ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.