കാർഷിക സർവകലാശാല കാലാവസ്​ഥ പഠന കോഴ്​സ്​ നിർത്തുന്നതിനെതിരെ എ.​െഎ.എസ്​.എഫ്​

തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന-ഗവേഷണ അക്കാദമി നടത്തുന്ന കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് നിർത്താനുള്ള നീക്കത്തിനെതിരെ സി.പി.െഎയുടെ വിദ്യാർഥി വിഭാഗമായ എ.െഎ.എസ്.എഫ്. കോഴ്സ് നിർത്താനുള്ള സർവകലാശാല അധികൃതരുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുനഃസംഘടനയെന്ന പേരിൽ കോഴ്സ് നിർത്താനുള്ള ശിപാർശയെക്കുറിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ലോകമാകെ ചർച്ചകളും പഠനങ്ങളും നടക്കുമ്പോഴാണ് സർവകലാശാല കോഴ്സ് നിർത്തലാക്കുന്നെതന്ന് എ.െഎ.എസ്.എഫ് ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സ് എന്ന പേരിലാണ് 2010ൽ ഇത് ആരംഭിച്ചത്. പഠനം പൂർത്തിയാക്കി ഇറങ്ങിയവർക്ക് ഇതുവരെ ജോലി ഉറപ്പാക്കാൻ മാറി വന്ന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. വിദ്യാർഥികളിൽനിന്ന് ഭീമമായ ഫീസ് വാങ്ങിയിട്ടും അടിസ്ഥാന സൗകര്യം ഒരുക്കാൻ പോലും സർവകലാശാല തയാറായില്ല. ഇതുവരെ ഈ കോഴ്സ് സ്റ്റാറ്റ്യൂട്ടിൽ വരാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് നിർത്തി പുതിയ കോഴ്സ് ആരംഭിക്കുന്നത്. നിലവിലുള്ള വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാതെ ധിറുതിപിടിച്ച് എടുക്കുന്ന വിദ്യാർഥി വിരുദ്ധ തീരുമാനങ്ങളിൽനിന്നും സർവകലാശാല പിൻമാറണമെന്നും അല്ലാത്തപക്ഷം ശകതമായ സമരവുമായി രംഗത്തു വരുമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുൺബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.