വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം ഐ.എൻ. സുധീഷിെൻറ ഉടമസ്ഥതയിലുള്ള അടച്ചിട്ടിരുന്ന ജനത ചെരിപ്പ് കടയുടെ ഗോഡൗണിൽ തീപിടിത്തം. ചെരിപ്പുകളും കാർഡ് ബോർഡുകളും കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ വാടാനപ്പള്ളി സെൻററിൽ പഞ്ചായത്ത് കംഫർട്ട് സ്‌റ്റേഷന് സമീപമുള്ള ഇടുങ്ങിയ ഗോഡൗണിൽനിന്ന് പുക പുറത്തേക്ക് വരുന്നത് സമീപം ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് കണ്ടത്. ഇവർ ഉടനെ വിവരം സുധീഷിനെ അറിയിച്ചു. വിവരം അറിയിച്ചതോടെ തൃപ്രയാറിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. തീ അണക്കുന്നതിനിടയിൽ ഫയർഫോഴ്സ് ഉേദ്യാഗസ്ഥന് കൈവിരലിൽ മുറിവേറ്റു. തീയണച്ചതിനാൽ മറ്റ് കടയിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ശനിയാഴ്ച വൈകിട്ട് സാധനങ്ങൾ വെച്ച ശേഷം ഷട്ടർ താഴ്ത്തിയെങ്കിലും താഴ് ഇട്ട് പൂട്ടിയിരുന്നില്ല. സാമൂഹിക വിരുദ്ധർ കത്തിച്ച സിഗരറ്റ് കുറ്റികൾ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സമീപം ബീഡിക്കുറ്റികൾ കിടക്കുന്നുണ്ടായിരുന്നു. 40 മീറ്റർ അടുത്താണ് ചെരിപ്പുകട. തനിക്ക് നേരെ വാട്സ് അപ്പിൽ വധഭീഷണിയുണ്ടെന്ന് സുധീഷ് പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുംഞ്ചേരിയും അംഗങ്ങളും സ്ഥലത്തെത്തി. ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. അരലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.