വിദ്യാർഥികളുടെ കൺസഷൻ നിരക്ക്​ ഉയർത്തണം ^ബസുടമകൾ

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തണം -ബസുടമകൾ തൃശൂർ: വിദ്യാർഥികളുടെ കൺസഷൻ നിരക്ക് രണ്ട് രൂപയാക്കണമെന്ന് ബസ് ഒാപറേേറ്റഴ്സ് കോൺഫെഡേറഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യെപ്പട്ടു. ബസ് നിരക്കി​െൻറ 23 ശതമാനമാണ് വിദ്യാർഥി നിരക്കായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശിപാർശ െചയ്തത്. ഇത് നടപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. വിധി പ്രാവർത്തികമാക്കിയില്ലെങ്കിൽ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ജൂൺ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുമെന്ന ഒരു വിഭാഗം ബസുടമകളുടെ തീരുമാനത്തിൽ യോജിപ്പില്ല. വിദ്യാർഥികൾക്ക് കൺസഷൻ നൽകുേമ്പാഴുണ്ടാകുന്ന നഷ്ടം നികത്താൻ റോഡ് നികുതിയും ഫീസും ഒഴിവാക്കണം. ജോൺ പയ്യപ്പിള്ളി, എ.െഎ. ഷംസുദ്ദീൻ, എം.കെ. ബാബുരാജ്, ബിബിൻ ടി. ആലപ്പാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.