തെരഞ്ഞെടുപ്പ്​ സമയത്ത് വെള്ളാപ്പള്ളിക്ക് മറുപടി നൽകുന്നില്ല ^വി. മുരളീധരൻ എം.പി

തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിക്ക് മറുപടി നൽകുന്നില്ല -വി. മുരളീധരൻ എം.പി തൃശൂർ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ ബി.ജെ.പി വിമർശനങ്ങൾക്ക് ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായത് കൊണ്ട് മറുപടി പറയുന്നില്ലെന്ന് വി. മുരളീധരന്‍ എം.പി. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം‍. 'വെള്ളാപ്പള്ളി നടേശന്‍ സമുന്നതനായ നേതാവാണ്. അദ്ദേഹത്തി​െൻറ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് വേളയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല'- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബി.ഡി.ജെ.എസുമായുള്ള ബന്ധം തകരാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് ബി.ഡി.ജെ.എസ് അടക്കം എൻ.ഡി.എയുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.