ഡോ. ടി.​െഎ. രാധാകൃഷ്​ണൻ പുരസ്​കാരം ഡോ. ഹെഗ്​ഡേക്ക്​

തൃശൂർ: ഡോ. ടി.െഎ. രാധാകൃഷ്ണൻ പുരസ്കാരത്തിന് മണിപ്പാൽ മെഡിക്കൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഹെഗ്ഡേയെ തെരഞ്ഞെടുത്തതായി ഡോ. ടി.െഎ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. മേയ് 10ന് ഉച്ചക്ക് 3.30ന് സാഹിത്യ അക്കാദമി ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിക്കും. തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. സി.എൻ. ജയദേവൻ മുഖ്യാതിഥിയാവും. ഡോ. നളിനി രാധാകൃഷ്ണൻ, ടി.വി. ചന്ദ്രശേഖരൻ, ഒ.പി. ബാലൻ മേനോൻ, ശ്രീധരൻ തേറമ്പിൽ, പി. ചന്ദ്രശേഖരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.